14
Aug 2022
Mon
14 Aug 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു നടന്ന ചടങ്ങിലാണ് സംഭവം. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.

 

വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനു ശേഷം ഭക്ഷണം വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.

 

വാക്കുതർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ഒപ്പം ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചും ഇരു കൂട്ടരും ഏറ്റുമുട്ടി. സംഭവത്തിൽ കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക