21
Apr 2025
Tue
21 Apr 2025 Tue

ഇടുക്കി അടിമാലിയില്‍ ബാറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിമാലി സ്വദേശിയായ ഹരിശ്രീ (44,) , സിനു ഉണ്ണി (30) അനില്‍ (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ കഴുത്തില്‍ കുത്തേറ്റ ഹരിശ്രീയുടെ നിലയാണ് ഗുരുതരം. ഹരിശ്രീയെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ടൗണിലെ മാതാ ബാറില്‍ ചൊവ്വ വൈകീട്ട് ആറോടെയാണ് സംഭവം.

മൂവരെയും കുത്തിയ ആള്‍ ബാറില്‍ നിന്ന് ഓടി രക്ഷപെട്ടു. അടിമാലി പോലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക