03
Mar 2025
Tue
03 Mar 2025 Tue
three injured in KSwift accident in Thamarassery

കോഴിക്കോട്: റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ ശിഖരത്തില്‍ നിന്ന് മാങ്ങ പറിക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് പരിക്ക്. താമരശ്ശേരി ദേശീയ പാതയ്ക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്.

അപകടത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്നു സ്വിഫ്റ്റ് ബസ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക