കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ മക്കളായ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്-ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരൻ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ്(17) എന്നിവരാണ് മരിച്ചത്.
|
ക്രിസ്മസ് അവധിക്ക് എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികൾ കുളിക്കാനിറങ്ങിയപ്പോൾ പുഴയിലെ കയത്തിൽപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സും പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
പുഴയിൽ മുങ്ങിയ റിയാസിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെയാണ് രണ്ടു പേരും മുങ്ങിപ്പോയത്. ഇവർക്കൊപ്പം എത്തിയ സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





