28
Aug 2023
Mon
28 Aug 2023 Mon

കൊച്ചി കേന്ദ്രീകരിച്ച് ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും മോഷണം പതിവാക്കിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും ഹൈന്ദവ ക്ഷേത്രങ്ങളിലും കടകളിലും മോഷണം പതിവാക്കിയ മൂന്നുയുവാക്കളെ അറസ്റ്റ്‌ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കോടനാട് പളളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40,600 രൂപയും, വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തോളം രൂപയും ഇവര്‍ മോഷ്ടിക്കുകയായിരുന്നു. മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കടകള്‍, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവിടങ്ങളില്‍ മോഷണ ശ്രമവും സംഘം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ ബേസില്‍ തോമസ്, എസ്‌ഐമാരായ പി.ജെ കുര്യാക്കോസ്, പുഷ്പരാജന്‍, ശിവന്‍, എഎസ്‌ഐ അജി പി നായര്‍, സിപിഒമാരായ ബെന്നി ഐസക്ക്, നൗഫല്‍, സുരേഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.