കൊല്ലം: കൊല്ലം ചിതറയില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. മങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീഖ്, വാള ബിജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. (Three people stabbed in Kollam; seriously injured) ഗുരുതര പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
|
ഉച്ചക്ക് ലോറിയില്‍ തടി കയറ്റുന്ന തൊഴിലാളികളും ഇവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഇത് പരിഹരിച്ചത്. തടികയറ്റുന്ന ജോലിക്കിടെ കേബിള്‍ പൊട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വെട്ടേറ്റ മൂന്നു പേരും തടികയറ്റുന്ന ജോലിയിലേര്‍പ്പെട്ടവരും തമ്മിലായിരുന്നു തര്‍ക്കം.
ഇതിന്റെ തുടര്‍ച്ചയണ് സംഘര്‍ഷമെന്നാണ് കരുതുന്നത്.
രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം വെട്ടേറ്റ ബിജു കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഷെഫീഖും നിരവധി കേസുകളില്‍ പ്രതിയാണ്. ഏതെങ്കലും മുന്‍ വൈരാഗ്യത്തിന്റെ പേരിലുള്ള ആക്രമണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


