22
Mar 2025
Fri
22 Mar 2025 Fri
three school students stabbed at Perinthalmanna school

മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. മൂന്നുപേര്‍ക്ക് കുത്തേറ്റു. താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയത്. ഒരു വിദ്യാര്‍ഥിയാണ് മൂന്നുപേരെയും കുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.  നടപടി നേരിട്ട വിദ്യാര്‍ഥി  കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.