06
Oct 2023
Mon
06 Oct 2023 Mon

സഹോദരിമാരായ മൂന്ന് കുട്ടികളെ കൊന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. അമൃത (ഒമ്പത്), ശക്തി (ഏഴ്), കാഞ്ചന(നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികളെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇവര്‍ കഴിയുന്ന വാടകവീട്ടില്‍ നിന്നു തന്നെ പെട്ടിയലടച്ച നിലയില്‍ കുരുന്നുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് മക്‌സുദാന്‍ പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു പരാതി.

തിങ്കളാഴ്ച കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്‌പെട്ടിയിലടച്ച നിലയില്‍ മക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. അതേസമയം സ്ഥിരമദ്യപാനിയായ കുട്ടികളുടെ പിതാവ് ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് നിഗമനം.അഞ്ചു കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. മദ്യപാന ശീലത്തിന്റെ പേരില്‍ വീടൊഴിയാന്‍ കുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമ അന്ത്യശാസനം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ പിതാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക