16
May 2025
Tue
16 May 2025 Tue
three terrorists killed in Kashmir

ജമ്മു കശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാ സേന. ശുക്രൂ വനമേഖലയിലെ കെല്ലറില്‍ ചൊവ്വാഴ്ചയാണ് ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരരെ വധിച്ചതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായി ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിനിടെ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ പുല്‍വാമ ജില്ലയിലെ വിവിധ ഇടങ്ങളില്‍ അധികൃതര്‍ പതിച്ചിട്ടുണ്ട്. ഭീകരരുടെ ഛായാചിത്രമടക്കമുള്ള സഹിതമാണ് പോസ്റ്ററുകള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക