06
Nov 2024
Sun
06 Nov 2024 Sun
three women drown in Resort swimming pool

കര്‍ണാടക ഉള്ളാളിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത മൂന്ന് യുവതികള്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ കീര്‍ത്തന(21), നിഷിത(21), പാര്‍വതി(20)എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.05ഓടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ചയാണ് മൂവരും ഇവിടെ മുറിയെടുത്തത്. നീന്തല്‍കുളത്തില്‍ നീന്തുന്നതിനിടെ ഒരാള്‍ മുങ്ങിപ്പോവുകയും മറ്റു രണ്ടുപേര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴുമാണ് അപകടത്തില്‍പെട്ടത്.

നീന്തല്‍ ദൃശ്യം ചിത്രീകരിക്കാന്‍ മൊബൈല്‍ ഫോണ്‍ കാമറ ഓണാക്കി കരയ്ക്കു വച്ചിരുന്നതായി പോലീസ് പറഞ്ഞു. റിസോര്‍ട്ട് ജീവനക്കാരനാണ് യുവതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. റിസോര്‍ട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പോലീസിന് അപകടരംഗം വ്യക്തമായത്. ഉള്ളാള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ സ്ഥലത്തെത്തി പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക