25
Jul 2024
Tue
25 Jul 2024 Tue
thrissur akamala railway line flooded
തൃശൂർ: തൃശൂർ അകമലയിൽ റെയിൽവേ ലൈനിലേക്കു മലയിൽനിന്നും മഴവെള്ളം കുത്തിഒലിച്ചെത്തിയതിനെ തുടർന്ന് ട്രാക്കിന്റെ താഴെ ഉള്ള കല്ലും മണ്ണും അടക്കം ഒലിച്ചു പോയി. ഇതോടെ ഇതു വഴി ഉള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി. തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട്‌ ഭാഗത്ത് നിന്ന് തൃശൂർ, എറണാകുളം ഭാഗത്തേക്കും ഉള്ള റെയിൽ ഗതാഗതമാണ് ഇതോടെ സ്തംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂർ- ​ഗുരുവായൂർ ഡെയ്‍ലി ട്രയിനുകൾ സർവീസ് റദ്ദാക്കി. ജനശദാബ്ദിയും പരശുറാം എക്സ്പ്രസും ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക