08
Feb 2024
Tue
08 Feb 2024 Tue

കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങി; മയക്കുവെടി വയ്ക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവയെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പന്ന്യാമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്ന കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

മണത്തണ സെക്ഷന്‍ ഫോറസ്റ്റിന് കീഴിലുള്ള വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പൊലീസ് പ്രദേശത്തേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചു. മയക്കു വെടി വയ്ക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വിദഗ്ദര്‍ വന്നാല്‍ മാത്രമേ കടുവയെ വെടിവച്ച് കൊണ്ടു പോകാനാവൂ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക