21
Sep 2022
Sat
21 Sep 2022 Sat

സ്കൈ ഡൈവിങ്ങിനിടെ പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് നിലത്ത് വീണ് ​ഗുരുതരമായി പരിക്കേറ്റ ടിക്ക്ടോക്ക് താരം മരിച്ചു. മിസ് കാനഡ മൽസരാർഥിയായിരുന്ന 21കാരി താനിയ പർദാശിയാണ് മരിച്ചത്. ആ​ഗസ്ത് 27ന് ഒന്റാറിയോയിൽ നടത്തിയ സ്കൈ ഡൈവിങ്ങിനിടെയാണ് താനിയയ്ക്ക് ​ഗുരുതരമായി പരിക്കേറ്റത്. ആദ്യമായി തനിയെ നടത്തിയ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പാരച്യൂട്ട് തുറക്കേണ്ട സമയം പിന്നിട്ട കൂടുതൽ താഴേക്ക് വന്ന ശേഷമായിരുന്നു താനിയ പാരച്യൂട്ട് തുറന്നത്. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇതോടെ താനിയ അതിശക്തിയിൽ നിലത്തടിച്ചുവീണു. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

 

ടൊറന്റോ യൂനിവേഴ്സിറ്റിയിലെ ഫിലോസഫി വിദ്യാർഥിനിയായ താനിയ 2017ലാണ് മിസ് കാനഡ മൽസരത്തിൽ പങ്കെടുത്തത്. ടിക്ക് ടോക്കിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്സാണ് താനിയയ്ക്കുള്ളത്.