നിങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കണോ? ഇതാ അവസരം
|
തിരുവനന്തപുരം: നിങ്ങളുടെ വോട്ടര്‍പട്ടിക പുതുക്കണോ? എങ്കില്‍ ഇതാ അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2024 ന്റെ ഭാഗമായി വോട്ടര്‍പട്ടികയിലുളള അവകാശങ്ങളും ആക്ഷേപങ്ങളും ഡിസംബര്‍ 9 വരെ നല്‍കാം. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി
ഡിസംബര്‍ 8, 9 തീയതികളിലായി പ്രത്യേക ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നു.
പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനു സൗകര്യമുണ്ടാകും. ജനനതീയതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പങ്കെടുത്ത് ക്യാമ്പെയ്ന്‍ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പിലൂടെയോ voters.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയോ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടണം.





