മലപ്പുറം: തിരൂരിലെ ഡപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. (Tirur Deputy Tehsildar is missing) തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായിരിക്കുന്നത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയപ്പോള്‍ വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നേരെത്തെ നില്‍കിയിരുന്നു.
|
8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്സൈസുമൊത്ത് പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല.
പക്ഷെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്.
വ്യഴാഴ്ച്ച രാവിലെ 6.55 ന് ഫോണ്‍ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. ഈ സമയം ഫോണിന്റെ ലൊക്കേഷന്‍ കോഴിക്കോടാണ് കാണിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ മറ്റാരുടെയോ കൈയിലാണെന്നാണ് കുടുംബത്തിന്റെ സംശയം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചാലിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്സൈസും ചേര്‍ന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9846506742, 9048485374, 9745124090 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





