|
അബൂദബി: മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി അബൂദബിയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരൂർ കന്മനം തുവ്വക്കാട് പോത്തന്നൂർ ഞാറക്കാട്ട് ഹൗസിൽ മുസ്തഫ ആണ് മരിച്ചത്. 53 വയസ്സുണ്ട്.
അബൂദബി അൽ സലയിലെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജോലിക്കിടെ സൂപ്പർ മാർക്കറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: ഹംസ ഞാറക്കാട്ട്.
ഭാര്യ: മുസൈബ.
മക്കൾ: ദിൽഷാദ് (ഷാർജ), ബാദുഷ (വിദ്യാർഥി), റിൻസ ഫാത്തിമ.
അബൂദബി മഷ്റഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിച്ചു ഇന്ന് മറവ് ചെയ്യും.
Tirur native dies after collapsing in Abu Dhabi
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





