03
Jun 2026
Wed
03 Jun 2026 Wed
TMC rebel Ritabrata Banerjee gets opposition leader

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ ഉപനേതാവായി തിരഞ്ഞെടുത്തു. നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസ് ആണ് ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടിക്ക് നിയമസഭയില്‍ അനുവദിച്ചിട്ടുള്ള മുറിയുടെ താക്കോലും ഋതബ്രതയ്ക്കു കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായത്. ഈയാഴ്ചയാണ് തൃണമൂലില്‍ നിന്ന് ഋതബ്രതയെ പുറത്താക്കിയത്. അതേസമയം പ്രതിപക്ഷ മുന്നണിയുടെ ഉപദേഷ്ടാവ് ആകാന്‍ മമതാ ബാനര്‍ജിയെ ഋതബ്രത ക്ഷണിച്ചു.

തൃണമൂലിന്റെ 80 എംഎല്‍എമാരില്‍ 59 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഋതബത്ര ഇന്ന് നിയമസഭയില്‍ അവകാശപ്പെട്ടിരുന്നു. മമതാ ബാനര്‍ജി നയിക്കുന്ന യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസാണ് തന്റേതെന്ന് അവകാശപ്പെടുന്ന കത്തും ഋതബത്ര ഹാജരാക്കുകയുണ്ടായി. പ്രതിപക്ഷ നേതാവായി തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് ശോഭാന്‍ദേബ് ഛത്തോപധ്യായെയാണ് മമതാ ബാനര്‍ജി നിര്‍ദേശിച്ചിരുന്നത്.

ALSO READ: തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു