മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കടുത്ത നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ്. (TMC says PV Anwar will contest from Nilambur if UDF does not take a decision within two days) യുഡിഎഫ് രണ്ടു ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് ടിഎംസി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഎ സുകു പറഞ്ഞു.
|
‘യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം ഇല്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കും. യുഡിഎഫ് പ്രവേശനത്തിന് കത്ത് നല്‍കി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല. യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത്. നാളിതു വരെ മുന്നണി പ്രവേശനത്തില്‍ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു.
‘അന്‍വറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരില്‍ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികള്‍ക്ക് തുല്യമായ പരിഗണന വേണം.വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അന്‍വര്‍ ചെയ്തത്’.ഞങ്ങളോട് നീതി കാണിക്കുന്നില്ലെങ്കില്‍ അതിന്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു.


