25
Jan 2025
Sun
25 Jan 2025 Sun
Babul Supriyo and Abhijith Gangopadhyaya

കൊല്‍ക്കത്ത: ഹോണ്‍ അടിച്ചതിനെ ചൊല്ലി നടുറോഡില്‍ കൊമ്പുകോര്‍ത്ത് ജനപ്രതിനിധികള്‍. (Tmcs babul supriyo gets into heated argument with bjp mp abhijit gangopadhyay in kolkata) ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും പശ്ചിമബംഗാള്‍ മന്ത്രി ബാബുല്‍ സുപ്രിയോയുമാണ് ഹൂഗ്ലി നദിക്ക് കുറുകെയുള്ള പാലത്തില്‍ വണ്ടി നിര്‍ത്തിയിട്ട് ബഹളം വച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മന്ത്രിയുടേയും എംപിയുടേയും തര്‍ക്കം കാണാന്‍ നിരവധി പേരാണ് പാലത്തില്‍ വണ്ടി നിര്‍ത്തി കാത്തുനിന്നത്. ഒടുവില്‍ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

വണ്ടി തടഞ്ഞുനിര്‍ത്തി ഗംഗോപാധ്യായ തനിക്കെതിരെ അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സുപ്രിയോ ആരോപിച്ചു. താന്‍ ഹോണ്‍ അടിച്ചതാണ് എംപിയെ പ്രകോപിപ്പിച്ചതെന്ന് സുപ്രിയോ പറഞ്ഞു.

ALSO READ: വയനാട് ദുരിതാശ്വാസത്തിന് സമാഹരിച്ച സാധനങ്ങള്‍ മുസ്ലിം ലീഗ് നേതാക്കള്‍ മറിച്ചുവിറ്റതായി ആരോപണം; പ്രതിഷേധം ശക്തമാകുന്നു

എന്നാല്‍, മന്ത്രിയുടെ ആരോപണങ്ങള്‍ ഗംഗോപാധ്യായ തള്ളി. സുപ്രിയോയാണ് തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്ന് ഗംഗോപാധ്യായ പറഞ്ഞു. വേഗത കൂടുതലാണെന്ന് പറയാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചതെന്നും എംപി പറഞ്ഞു.

പശ്ചിമബംഗാളിലെ ഐടി മന്ത്രിയാണ് ബാബുല്‍ സുപ്രിയോ. നേരത്തേ നരേന്ദ്ര മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന സുപ്രിയോ 2021 സെപ്റ്റംബറിലാണ് ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.