06
Mar 2024
Sat
06 Mar 2024 Sat

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്നലെ മുതല്‍ വില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നും സ്വര്‍ണവില വരുംദിവസങ്ങളില്‍ വീണ്ടും വര്‍ധിക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച ശേഷം ഇന്നലെ 360 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്നും ഇടിയുകയായിരുന്നു.

ഇന്നലെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 49,000 കടന്നിരുന്നു. പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധന കാരണമായിട്ടുണ്ട്.

മാര്‍ച്ചിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

മാര്‍ച്ച് 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 46,320 രൂപ
മാര്‍ച്ച് 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 3 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 4 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാര്‍ച്ച് 5 : ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാര്‍ച്ച് 6 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാര്‍ച്ച് 7 : ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 40,080 രൂപ
മാര്‍ച്ച് 8 : ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാര്‍ച്ച് 9 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാര്‍ച്ച് 10 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 11 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 12 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാര്‍ച്ച് 13 : ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാര്‍ച്ച് 14 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 15 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 16 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 17 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 18 : ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാര്‍ച്ച് 19 : ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ ഉയര്‍ന്നു. വിപണി വില 48,640 രൂപ
മാര്‍ച്ച് 20 : സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാര്‍ച്ച് 21 : ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ ഉയര്‍ന്നു. വിപണി വില 49,440 രൂപ
മാര്‍ച്ച് 22 : ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക