2000 രൂപ നോട്ട് മാറ്റാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിക്കും
|
ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഈ വര്‍ഷം മെയ് 19നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്‍വലിച്ച നോട്ടുകള്‍ സെപ്തംബര്‍ 30ന് മുമ്പ് മാറ്റണമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളില്‍ 93% വും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബര്‍ 30നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. അതേസമയം, നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
500, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസര്‍വ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാല്‍, 2018 19 സാമ്പത്തിക വര്‍ഷത്തോടെ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു. മെയ് 23 മുതല്‍ കറന്‍സി മാറ്റിയെടുക്കാന്‍ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബര്‍ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മുഴുവനായി മടക്കി നല്‍കണമെന്നതാണ് റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന.
അതേസമയം സമയപരിധി റിസര്‍വ് ബാങ്ക് നീട്ടിയേക്കുമെന്ന് സൂചനയുണ്ട്. ഒക്ടോബര്‍ 30 വരെ സയം നീട്ടിനല്‍കാനാണ് സാധ്യത. പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





