03
Dec 2023
Sat
03 Dec 2023 Sat

പത്തനംതിട്ട മൈലപ്രയിൽ വയോധികനായ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് കൊല്ലപ്പെട്ടത്. വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ ബന്ധിച്ച നിലയിലുമായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാപനത്തിലെ സിസിടിവി ഹാർഡ് ഡിസ്ക് കാണാതായിട്ടുണ്ട്. ജോർജ് എല്ലാ ദിവസവും ആറിന് കടയടച്ചുപോകാറാണ് പതിവ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതിന് വന്നപ്പോളാണ് മരിച്ച നിലയിൽ കണ്ടത്. കടയിൽ നിന്ന് പണവും ജോർജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തി. മൈലപ്ര ബാങ്ക് സെക്രട്ടറിയുടെ പിതാവാണ് ജോർജ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക