27
Jan 2024
Sun
27 Jan 2024 Sun

സതേണ്‍ റെയില്‍വേയുടെ പാലക്കാട് ഡിവിഷനു കീഴില്‍ വിവിധയിടങ്ങളില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 21) മുതല്‍ വിവിധ ദിവസങ്ങളിലായി ഈ മാസം 31 വരെ കേരളത്തിലോടുന്ന വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് നിയന്ത്രണങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിനുകളും സര്‍വീസ് നിയന്ത്രണങ്ങളും വിശദമായി അറിയാം

16608 കോയമ്പത്തൂര്‍ ജങ്ഷന്‍- കണ്ണൂര്‍ എക്‌സ്പ്രസ് ജനുവരി 23, 30 തീയതികളില്‍ കോഴിക്കോട്ട് സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഈ ട്രെയിനിന്റെ സര്‍വീസ് റദ്ദാക്കി.

മറ്റ് മാറ്റങ്ങള്‍ ഇപ്രകാരമാണ്:

ജനുവരി 21 ഞായർ

  • 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
  • 16337 ഓഖ-എറണാകുളം ജങ്ഷൻ ദ്വൈവാര എക്‌സ്പ്രസ് 50 മിനിറ്റ് വൈകും.
  • 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് 50 മിനിറ്റ് വൈകും.

ജനുവരി 22 തിങ്കൾ

  • 02197 ജബൽപൂർ – കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
  • 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 50 മിനിറ്റ് വൈകും.
  • 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.

ജനുവരി 23 ചൊവ്വ

  • 16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.
  • 22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
  • 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
  • 06024 കണ്ണൂർ-ഷൊറണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ വൈകും.

ജനുവരി 25 വ്യാഴം

  • 22637 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.

ജനുവരി 29 തിങ്കൾ

  • 02197 ജബൽപൂർ – കോയമ്പത്തൂർ ജങ്ഷൻ പ്രതിവാര സ്പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 1 മണിക്കൂർ 10 മിനിറ്റ് വൈകും.
  • 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ 1 മണിക്കൂർ 10 മിനിറ്റ് വൈകും.
  • 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകും.

ജനുവരി 30 ചൊവ്വ

  • 16337 ഓഖ-എറണാകുളം ജങ്ഷൻ ബൈ-വീക്ക്ലി എക്‌സ്‌പ്രസ് ഒരു മണിക്കൂർ വൈകും.
  • 22654 ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -തിരുവനന്തപുരം സെൻട്രൽ വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 50 മിനിറ്റ് വൈകും.
  • 16528 കണ്ണൂർ – യശ്വന്ത്പൂർ ജങ്ഷൻ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും.
  • 06024 കണ്ണൂർ – ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.
  • 12686 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.

ജനുവരി 31 ബുധൻ

  • 16338 എറണാകുളം ജങ്ഷൻ – ഓഖ ബൈ- വീക്ക്‌ലി എക്‌സ്‌പ്രസ് 25 മിനിറ്റ് വൈകും.
  • 12618 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജങ്ഷൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 20 മിനിറ്റ് വൈകും.