05
Sep 2023
Thu
05 Sep 2023 Thu

നിർത്തിയിട്ടിരുന്ന ട്രെയിന്റെ എൻജിൻ കാബിനിൽ കയറിയ ജീവനക്കാരൻ എൻജിൻ ലിവറിൽ ബാ​ഗ് തൂക്കിയിട്ടതിനെ തുടർന്ന് അപകടം. മുന്നോട്ട് നീങ്ങിയ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ മധുരയിൽ ചൊവ്വാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എൻജിൻ ലിവറിൽ ബാ​ഗ് തൂക്കിയിട്ട ശേഷം ഇയാൾ ആരോടോ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവെയാണ് അപകടം.കാബിനുള്ളിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലാണ് അപകടകാരണം വ്യക്തമായത്.

യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം നിർത്തിയിട്ട ട്രെയിന്റെ എൻജിൻ കാബിനിൽ കയറി ജീവനക്കാരൻ സച്ചിൻ ട്രെയിന്റെ നീക്കം നിയന്ത്രിക്കുന്ന ലിവറിൽ ബാ​ഗ് തൂക്കിയിടുകയായിരുന്നു. ബാ​ഗിന്റെ ഭാരം മൂലം ലിവർ നീങ്ങുകയും ട്രെയിൻ‌ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.

സംഭവസമയം സചിൻ മദ്യലഹരിയിൽ ആയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡിവിഷനൽ റെയിൽവേ മാനേജ‍ർ തേജ് പ്രകാശ് അ​​ഗ്രവാൾ പറഞ്ഞു. സചിനടക്കം അഞ്ചുപേരെ സസ്പെൻ‌ഡ് ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക