18
Jan 2026
Mon
18 Jan 2026 Mon
trinandrum accident death

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയില്‍ ചാര്‍ജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയില്‍ എത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്. പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാല്‍ അമ്പലത്തില്‍ താലി കെട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിനായി ചന്തവിളയില്‍ വീടും വാടകയ്ക്ക് എടുത്തിരുന്നു.

ഇന്നലെ രാത്രി ബന്ധു വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയില്‍ രാഗേഷിന്റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. ശ്രീകാര്യം പോലീസ് കേസെടുത്തു

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക