ജനറല്‍ കംപാര്‍ട്ട്‌മെന്റ് ടിക്കറ്റുമായി അബദ്ധത്തില്‍ എസി കോച്ചില്‍ കയറിയ യാത്രക്കാരിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. പ്ലാറ്റ്‌ഫോമിനും വണ്ടിക്കും ഇടയില്‍ കുടുങ്ങിയ യാത്രക്കാരിയുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.(tte pushes woman from moving train after she boards wrong coach)
|
നാല്‍പതുകാരിയായ ഭാവന ദേവിയാണ് കോച്ച് മാറിക്കയറിയത്. എന്‍സിആര്‍ സിറ്റിയില്‍ കൂലിപ്പണിക്കാരിയായ ഭാവനദേവി ഝാന്‍സിയിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവാനാണ് 17കാരിയായ മകള്‍ക്കൊപ്പമായിരുന്നു ഫരീദാബാദ് സ്റ്റേഷനിലെത്തിയത്. ജനറല്‍ കംപാര്‍ട്ട്‌മെന്റ് ടിക്കറ്റ് എടുത്ത ഭാവന എസി-1 കോച്ചിലാണ് അബദ്ധത്തില്‍ കയറിയത്.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ടിക്കറ്റ് നോക്കിയ ടിടിഇ യാത്രക്കാരിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വണ്ടി ഓടിത്തുടങ്ങിയതിനാല്‍ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി കോച്ച് മാറിക്കയറാമെന്ന് ഭാവന പറഞ്ഞെങ്കിലും ടിടിഇ യാത്രക്കാരിയെ തള്ളിയിടുകയായിരുന്നു. ഭാവനയുടെ ബാഗുകളും ഇയാള്‍ പുറത്തേക്കെറിഞ്ഞു. മറ്റുള്ളവര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് റാബറിയെ രക്ഷിക്കാനായത്. ഇരുകാലുകളുടെയും അസ്ഥികള്‍ പൊട്ടിയ ഭാവനാദേവിയെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ടിടിഇക്കെതിരേ ഭാവനാ ദേവി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





