22
Jan 2025
Wed
22 Jan 2025 Wed
Tuition teacher eloped with 15 year old student

15കാരിയായ വിദ്യാര്‍ഥിയുമായ ഒളിച്ചോടിയ ട്യൂഷന്‍ അധ്യാപകന്‍ പോലീസ് പിടിയില്‍. ബംഗളുരുവിലാണ് സംഭവം. ഒളിച്ചോടി ഒന്നരമാസത്തിനു ശേഷമാണ് ഇരുവരെയും കണ്ടെത്താന്‍ പോലീസിനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹിതനും രണ്ടുവയസ്സുള്ള മകളുമുള്ള അഭിഷേക് ഗൌഡ( 30)യാണ് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയതെന്നും പോലീസ് പറഞ്ഞു. വാടകവീടെടുത്ത് നവദമ്പതികളെന്ന വ്യാജേന താമസിച്ചുവരികയായിരുന്നു ഇരുവരുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.