20
Nov 2023
Sat
20 Nov 2023 Sat

കവയത്രിയും എഴുത്തുകാരിയും അധ്യാപികയുമായ എം.എ. മുംതാസിന്റെ യാത്രാ വിവരണ പുസ്തകമായ ” ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജാ അന്താരാഷ്ട്ര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. നഗര ജീവിതത്തിൽ നിന്നും മാറി, കാശ്മീരിന്റെ ഗ്രാമജീവിതത്തെയും, സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകമാണിത്. താഴ് വാരങ്ങളിലെ ഗ്രാമീണ ജീവിതങ്ങളുടെ വ്യത്യസ്ത തലങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രശസ്ത സാഹിത്യകാരൻ ഡോ.സി. രാവുണ്ണി പുസ്തക പ്രകാശനം നടത്തുകയും പി.വി. മോഹൻ കുമാർ (ഷാർജാ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം മേധാവി) ഏറ്റുവാങ്ങുകയും ചെയ്തു.സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. റാഫി പള്ളിപ്പുറം, അഡ്വ നാസിയ ഷബീറലി, ഖാസിം ഉടുമ്പുന്തല ഉണ്ണികൃഷ്ണൻ അണിഞ്ഞ, പ്രതാപൻ തായാട്ട് എന്നിവർ സംസാരിച്ചു.

കാസർകോട് തൻ ബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ എം.എ. മുംതാസിന് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരം, ജനാധിപത്യ കലാ സാഹിത്യ വേദിയുടെ അധ്യാപക പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം സ്വദേശിനിയാണ്. ആർക്കിടെക്റ്റായ ഫൈസൽ ബിരുദ വിദ്യാർത്ഥിയായ അഫ്സന എന്നിവർ മക്കളാണ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക