15
Jul 2025
Sun
15 Jul 2025 Sun
twin Police brothers clashed in front of their houses in Trissur

വീടിനു മുന്നില്‍ ചവറിട്ടതിനെച്ചൊല്ലി തൃശൂര്‍ ചേലക്കരയില്‍ ഇരട്ടകളായ പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി. ഒരാളുടെ കൈയൊടിഞ്ഞു. പഴയന്നൂര്‍ സ്റ്റേഷനിലെ എസ് ഐ പ്രദീപ്കുമാറിനും വടക്കാഞ്ചേരി സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ദിലീപ് കുമാറുമാണ് ഏറ്റുമുട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിലീപ് കുമാരും ഭാര്യയും ചേര്‍ന്ന് തന്നെ കൈ തല്ലിയൊടിച്ചെന്നാണ് പ്രദീപ് കുമാറിന്റെ മൊഴി. പ്രദീപ് കുമാറും ദിലീപ് കുമാറും ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ചേലക്കരയിലെ വീടിനടുത്ത് ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വിഷയമാണ് കൈയാങ്കളിയിലെത്തിയത്.

ഇരുവരും തമ്മില്‍ നേരത്തെ അതിര്‍ത്തി തര്‍ക്കവും സ്വത്ത് തര്‍ക്കവും നിലനിന്നിരുന്നു. ചേലക്കരയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആശുപത്രി അധികൃതര്‍ വിഷയത്തില്‍ പോലീസിന് വിവരം കൈമാറിയിട്ടുണ്ട്.

ALSO READ: ഉറക്ക ഗുളിക നല്‍കിയ ശേഷം ഭര്‍ത്താവിനെ ഭാര്യയും കാമുകനും ഷോക്കടിപ്പിച്ചു കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക