തൃശൂര്‍ ശാസ്താംപൂവത്ത് നിന്ന് കാണാതായ രണ്ട് ആദിവാസിക്കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് വയസ്സുകാരനായ അരുണ്‍, 16കാരനായ സജിക്കുട്ടന്‍ എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കോളനിക്കു സമീപത്തുനിന്ന് ആദ്യം അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് സജിക്കുട്ടന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
|
പൊലീസും വനംവകുപ്പും ചേര്‍ന്നാണ് കുട്ടികള്‍ക്കായി കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. കുട്ടികളുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വനത്തിലെ ബന്ധുവീടുകളിലേക്ക് കുട്ടികള്‍ ഇടയ്ക്ക് പോവാറുണ്ടെന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ മടങ്ങിവന്നിരുന്നതെന്നും ഇക്കാരണത്താലാണ് കുട്ടികളെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കുടുംബങ്ങള്‍ വൈകിയതെന്നുമാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


