30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
two agniveers killed after shell exploded during training

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകള്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലെ സൈനികകേന്ദ്രത്തിലാണ് അപകടം. അഗ്നിവീറുകളായ ഗോഹില്‍ വിശ്വരാജ് സിങ്(20), സെയ്ഫത് ഷിത്(21)എന്നിവരാണ് മരിച്ചത്. അഗ്നിവീറുകളുടെ ഒരു സംഘം വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹവില്‍ദാര്‍ അജിത് കുമാര്‍ നല്‍കിയ പരാതിയില്‍ അപകടമരണത്തിന് കേസെടുത്തതായി ഡിയോലാലി ക്യാംപ് പോലീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിപ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ സൈന്യത്തില്‍ ജോലിചെയ്യുന്നവരാണ് അഗ്നിവീറുകള്‍.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement