02
May 2025
Thu
02 May 2025 Thu
two arrested for attempting to kidnap 7 year old boy in Kozhikkode

കോഴിക്കോട്ട് നിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കിയതോടെയാണ് കുട്ടി രക്ഷപെട്ടത്. സംഭവത്തിൽ മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ചാക്കിനുള്ളിലാക്കി കൊണ്ടുപോവാനാണ് ഇരുവരും ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ശബ്ദമുണ്ടാക്കിയും നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.

തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന് ശേഷം ഇരുവരും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പിടിയിലായ രണ്ട് പേരെയും കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇരുവരും നല്ല രീതിയിൽ മലയാളം സംസാരിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക