പഠിച്ച കള്ളന്മാർ: CDM-ൽ കള്ളനോട്ട്: 2 പേർ പിടിയിൽ, പണം നിക്ഷേപിച്ചത് അമ്മയുടെ അക്കൗണ്ടിൽ
|
തിരുവനന്തപുരം: പൂവച്ചൽ എസ്.ബി.ഐ ശാഖയിലെ പണം നിക്ഷേപിക്കൽ യന്ത്രത്തിൽ (സി.ഡി.എം.)നിന്നു കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായവർ വ്യാജ നോട്ടുകൾ നിക്ഷേപിച്ചത് സ്വന്തം അമ്മയുടെ അക്കൗണ്ടിൽ.
ആര്യനാട് പറണ്ടോട് കീഴ്പാലൂർ വിനോഭ ഭവൻ ഏന്തിവിള വീട്ടിൽ ബിനീഷ്(26), ആര്യനാട് മുള്ളൻകല്ല് വിജയാ ഭവനിൽ ജയൻ(47) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





