07
Oct 2023
Thu
07 Oct 2023 Thu

ഊട്ടി: യുവതിയുടെ വീട്ടില്‍ രാത്രി പതിവായെത്തിയ പൂജാരിയെ കാമുകന്‍ മര്‍ദിച്ച് കൊന്നു; കാമുകനും യുവതിയും അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഊട്ടി: യുവതിയുടെ വീട്ടില്‍ രാത്രി പതിവായെത്തിയ ക്ഷേത്ര പൂജാരിയെ യുവതിയുടെ കാമുകന്‍ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ കാമുകനും യുവതിയും അറസ്റ്റില്‍. കോത്തഗിരി റോസ് കോട്ടേജില്‍ താമസിക്കുന്ന, മാരിയമ്മന്‍ കോവിലിലെ പൂജാരി മാരിമുത്തു (44) കൊല്ലപ്പെട്ട കേസില്‍ സുഹൃത്ത് ധനലക്ഷ്മിയും ധനലക്ഷ്മിയുടെ കാമുന്‍ ഉദയകുമാറും ആണ് അറസ്റ്റിലായത്.

രണ്ടുവിവാഹംകഴിച്ച ധനലക്ഷ്മി കോത്തഗിരിയിലെ കോവില്‍മേട്ടില്‍ തനിച്ചു താമസിക്കുകയായിരുന്നു. മാരിമുത്തു ഇവരുടെവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. 23ന് രാത്രിയും മാരിമുത്തു ധനലക്ഷ്മിയുടെ വീട്ടില്‍ പോയി. ഇതറിയാതെ രാത്രി 10 മണിയോടെ ധനലക്ഷ്മിയുടെ കാമുകന്‍ ഉദയകുമാറും ഇവിടെവന്നു. മാരിമുത്തുവിനെ കണ്ട ഉദയകുമാര്‍ ദേഷ്യപ്പെടുകയും വാക്കുതര്‍ക്കവും അടിപിടിയുണ്ടാവുകയുംചെയ്തു. ഇതോടെ ഉദയകുമാറിനൊപ്പം ചേര്‍ന്ന ധനലക്ഷ്മിയുടെ സഹായത്തോടെ മാരിമുത്തുവിനെ ക്രൂരമായി മര്‍ദിച്ച് വീടിനുസമീപമുള്ള പടിക്കെട്ടില്‍നിന്നു താഴേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ചരാവിലെ രക്തംവാര്‍ന്നുകിടക്കുന്ന മാരിമുത്തുവിനെക്കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ വേല്‍മുരുഗന്‍, എസ്.ഐ. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ളസംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ധനലക്ഷ്മിക്കു പങ്കുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ധനലക്ഷ്മിയുടെ വീട്ടിലെത്തി. വീട് പൂട്ടിക്കിടക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ധനലക്ഷ്മി മേട്ടുപ്പാളയത്തുള്ളതായി കണ്ടെത്തി. പോലീസ് മേട്ടുപ്പാളയത്തെത്തി ധനലക്ഷ്മിയെയും ഉദയകുമാറിനെയും പിടികൂടി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇവരെ ചോദ്യംചെയ്തുവരികയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക