29
Feb 2023
Tue
29 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട് നഴ്സിങ്ങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് ഇവരെ പൊലീസ് ക്സറ്റഡിയിലെടുത്തത്. നഴ്സിങ് വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പിടിയിലായത്. പെൺകുട്ടിയും പ്രതികളും ഹൈസ്‌കൂളിൽ ഒന്നിച്ചുപഠിച്ചതാണ്. പ്രതികളിൽ ഒരാൾ കോഴിക്കോട്ടും ഒരാൾ കൊച്ചിയിലുമാണ് പഠിക്കുന്നത്.

വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോകുകയായിരുന്നു. പ്രതികളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് കൊച്ചി സ്വദേശിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഹോസ്റ്റലിൽ എത്തിച്ച് മദ്യം ബലമായി നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പരാതിയിൽ പറഞ്ഞത്. പുലർച്ചെ രണ്ടുമണിയോടെയാണ് അബോധാവസ്ഥയിൽ നിന്നും ഉണരുന്നത്. പുലർച്ചെ പ്രതികൾ പെൺകുട്ടിയെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക