26
Mar 2024
Fri
26 Mar 2024 Fri
two bike riders dies in accident

തൃശൂര്‍ പറവട്ടാനിയില്‍ ബൈക്ക് സ്വകാര്യ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് 17ഉം 18ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ മരിച്ചു. വില്ലടം സ്വദേശി സൂര്യ(17), നെല്ലിക്കുന്ന് സ്വദേശി ജെറിന്‍(18)എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫിസിനു സമീപത്താണ് വെള്ളി വൈകീട്ടോടെ അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ണുത്തി ഭാഗത്തുനിന്നു വന്ന സ്‌കൂള്‍ വാനില്‍ ഇടിച്ച ശേഷമാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സിനടിയിലേക്ക് വീണത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.