പാലക്കാട് മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാല്‍(20), ആദില്‍(16)എന്നിവരാണ് മരിച്ചത്.
|
ബുധനാഴ്ച രാത്രിയാണ് ഇരുവരും ഡാമിലിറങ്ങിയത്. ഇരുവരെയും കാണാതെ വന്നതോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലില്‍ ഡാം പരിസരത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയപ്പോള്‍ ബാഗും മറ്റും കണ്ടെത്തി.
തുടര്‍ന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ ഡാമിലിറങ്ങി നടത്തിയ പരിശോധനയില്‍ മുഹമ്മദ് നിഹാലിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴം രാവിലെയാണ് ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: പാലക്കാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





