13
Jul 2025
Fri
13 Jul 2025 Fri
two brothers raped 15 year old girl and tries bury her alive after got pregnant

രണ്ട് സഹോദരങ്ങള്‍ 15കാരിയെ ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായപ്പോള്‍ ജീവനോടെ കുഴിച്ചുമൂടാനും ശ്രമം. ഒഡീഷയിലെ ജഗത് സിങ് പൂറിലാണ് സംഭവം. കൊലപാതക നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഭാഗ്യാധര്‍ ദാസ്, പഞ്ചനന്‍ ദാസ് എന്നിവരാണ് പിടിയിലായത്. തുലു എന്ന മൂന്നാമനെ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാഗ്യാധറും പഞ്ചനനും പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗര്‍ഭഛിദ്രം നടത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇരുവരും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍ ഇവിടെ കുഴിയെടുത്തിട്ടിരിക്കുന്നത് കണ്ടതോടെ പെണ്‍കുട്ടി സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയും അച്ഛനോട് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ALSO READ: വാഗമണ്‍ സന്ദര്‍ശിച്ചുമടങ്ങവെ വെള്ളച്ചാട്ടം കാണാനിറങ്ങിയ വിനോദസഞ്ചാരി കൊക്കയില്‍ വീണു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക