അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. നെയ്യാര്‍ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 14 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടിച്ചെടുത്തത്.
|
ബാംഗ്ലൂരില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ എംഡിഎംഎ കടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ പോലീസ് കാത്തുനിന്നു. എന്നാല്‍ പോലീസിനെ കണ്ട പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവരെ പിന്തുടര്‍ന്ന പോലീസ് സംഘം മേലെ ചന്തവളയില്‍ വച്ച് ഇരുവരെയും പിടികൂടി. സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കായാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ALSO READ: കോഴിക്കോട്ടെ തിരോധാനക്കേസില്‍ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കള്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


