കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റെ തിരോധാനത്തില്‍ ആറുവര്‍ഷത്തിനു ശേഷം ചുരുളഴിഞ്ഞു. വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ അമിത ലഹരി മരുന്ന് ഉപയോഗത്തിനിടെ മരിച്ചെന്നും തുടര്‍ന്ന് മൃതദേഹം കുഴിയെടുത്തു മൂടിയെന്നും രണ്ട് സുഹൃത്തുക്കള്‍ പോലീസിനു മൊഴിനല്‍കുകയായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവരെ പോലീസ് പിടികൂടി. സംഭവദിവസം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വേങ്ങേരി സ്വദേശി രഞ്ജിത്തിനെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
|
വിജിലിനെ കാണാതായതിനു പിന്നാലെ അച്ഛന്‍ വിജയന്‍ ആറു വര്‍ഷം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സൂചന ഒന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ലഭിച്ച നിര്‍ണായ വിവരങ്ങളെ തുടര്‍ന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ വിജിലിനെ കുഴിച്ചുമൂടിയ വിവരം വെളിപ്പെടുത്തിയത്.
അമിത ലഹരി ഉപയോഗത്തിന് പിന്നാലെ വിജിലിന്റെ ബോധം പോയെന്നും തുടര്‍ന്ന് അവിടെനിന്ന് പോയ തങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മൃതദേഹമാണ് കാണുന്നതെന്നും വിവരം പുറത്തറിഞ്ഞാല്‍ തങ്ങള്‍ കുടുങ്ങുമെന്നോര്‍്ത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പറഞ്ഞത്. മൃതദേഹം മറവുചെയ്ത സ്ഥലത്ത് കുഴിച്ചുപരിശോധന അടക്കമുള്ള നടപടികളിലേക്ക് വരുംദിവസം പോലീസ് കടക്കും.
ALSO READ: നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടുന്നതിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ഹൈക്കോടതി





