|
കണ്ണൂര്‍: കണ്ണൂരിലെ ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി രണ്ടാമത്തെ കുട്ടിയും മരിച്ചു.
മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Two children drowned while bathing in a pond at Eachur here on Saturday. The deceased has been identified as Muhammad Misbal Amin (10) and Adil bin Muhammad (13).


