07
Feb 2024
Sun
07 Feb 2024 Sun

തെയ്യം കണ്ടു മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു; കാസര്‍കോട് രണ്ടുപേര്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ തെയ്യം കണ്ടു മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തായന്നൂര്‍ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക