22
Feb 2025
Thu
22 Feb 2025 Thu
two deadbodies found from Kakkanad Customs quarters

കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് രണ്ട് മൃതദേഹങ്ങല്‍ കണ്ടെത്തി. അഡീഷനല്‍ കസ്റ്റംസ് കമ്മീഷണര്‍ മനീഷ് വിജയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒരാഴ്ചയായി മനീഷ് ഓഫിസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടിയ നിലയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസെത്തി ക്വാര്‍ട്ടേഴ്‌സ് തുറന്നു പരിശോധിച്ചപ്പോള്‍ അടുക്കള ഭാഗത്ത് സ്ത്രീയുടെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തി. മനീഷിന്റെ സഹോദരിയാണ് മരിച്ചതെന്നാണ് നിഗമനം. ഇരുവര്‍ക്കുമൊപ്പം താമിച്ചിരുന്ന അമ്മയെ കണ്ടെത്തിയിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക