27
Jun 2024
Sun
27 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍: തൃശൂരില്‍ ഇന്ന് രണ്ട് ദാരുണമായ അപകട മരണങ്ങള്‍. തൃപ്രയാറില്‍ ഒന്നേകാല്‍ വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. ബീച്ച് സുല്‍ത്താന്‍പള്ളിക്ക് വടക്ക് ചക്കാലക്കല്‍ ജിഹാസ് ഷെനിജ ദമ്പതിമാരുടെ മകന്‍ മുഹമദ് റയാനാണു മരിച്ചത്. ഇന്നു രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സഹോദരങ്ങള്‍: ഹയ ഫാത്തിമ, മുഹമദ് അയാന്‍.

ജില്ലയിലെ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് അതിഥിതൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. രാവിലെ 10.15ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക