കോട്ടയം കുമരകം കൈപ്പുഴമുട്ടിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 8.45 നായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നു വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ആറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടകാരണം വ്യക്തമല്ല.
|
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കാർ കണ്ടെത്തിയിരുന്നു. ചളി നിറഞ്ഞ നിലയിലായിരുന്നു കാർ. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





