പാലക്കാട് കൊടുവായൂരില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
|
വെള്ളി ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് പോവുകയായിരുന്ന കാര്‍ കാല്‍നടയാത്രികരായ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോന്(45)ആണ് പിടിയിലായത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


