02
Sep 2024
Wed
02 Sep 2024 Wed
two dies in Chalakkudy due to suffocation while cleaning garbage tank

ചാലക്കുടി കാരൂരില്‍ മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു. ജിതേഷ്(45), സുനില്‍കുമാര്‍(52)എന്നിവരാണ് മരിച്ചത്. ബുധന്‍ ഉച്ചകഴിഞ്ഞ് 2.15ഓടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോയല്‍ബേക്കേഴ്‌സിന്റെ നിര്‍മാണ യൂനിറ്റിനോടു ചേര്‍ന്ന മാലിന്യക്കുഴിയിലെ മാലിന്യം നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുഴിയിലിറങ്ങിയതിനു പിന്നാലെ ഇരുവരും ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക