23
Sep 2025
Wed
23 Sep 2025 Wed
two dies in Chithirapuram land slide during side wall constuction

ഇടുക്കി ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച്് നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്ന് മണ്ണ് നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ALSO READ: ഗസാ അതിക്രമം; ഇസ്രായേലിനെതിരേ നടപടിയുമായി യൂറോപ്യന്‍ യൂനിയന്‍