27
May 2024
Fri
27 May 2024 Fri
Kozhikkode medical college

കോഴിക്കോട്ട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം കോ​വൂ​ർ ഇ​രി​ങ്ങാ​ട​ൻ​പ​ള്ളി​യി​ലെ അടച്ചിട്ട ഹോട്ടലിലെ 10 അടിയോളം താഴ്ചയിലുളള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടതോടെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടുത്ത​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക