29
Aug 2025
Sat
29 Aug 2025 Sat
two dies in lorry and mini lorry collision in Malappuram

മലപ്പുറത്ത് ലോറിക്ക് പിറകില്‍ മിനി ലോറി ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് – തൃശൂര്‍ ദേശീയപാതയില്‍ ഇന്ന് രാവിലെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലുമായി പോകുന്ന ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും.

ALSO READ: 344 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്നും നിരവധി പാര്‍ട്ടികള്‍